31 March Tuesday

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു; 23 പേർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡുവശത്തെ മൺഭിത്തിയിൽ ഇടിച്ചുകയറി

നെടുമങ്ങാട്
നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡുവശത്തെ മൺഭിത്തിയിൽ ഇടിച്ചുകയറി 23  യാത്രക്കാര്‍ക്ക് പരിക്ക്‌. ചീരാണിക്കര–- തേക്കട റോഡിൽ എലിക്കോട് വളവിൽ ബുധനാഴ്ച രാവിലെ 6.30 നായിരുന്നു അപകടം.
 
നെടുമങ്ങാട് സ്റ്റാൻഡിൽനിന്നു കന്യാകുളങ്ങരയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചീരാണിക്കരയിൽനിന്ന്‌ തേക്കടയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസിനെ ഡ്രൈവര്‍ റോഡിനു വശത്തെ ഭിത്തിയിലേക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്‌ വലിയ അപകടം ഒഴിവായത്.
 
ബിനു (40), ശ്രീലത (80), ജിഷി (20), വിദ്യാധരൻ (60), ശജൽഹ (36), ലീല (55), ശൈലജ (35), ശ്രീധരൻപിള്ള (80), വാസന്തി (69), പ്രസന്ന (50), സരോജിനി (65), ഗോമതി (66), കാർത്തിക(50), ഷീല (42), ഓമന (42), സുനില (48),രേഷ്മ (19), സുഹറാബീവി (55), നിർമല (46), ആരിഫാബീവി (56), ഓമനയമ്മ (58), ഫൗസിയ (25), ശിവദാസൻ (57) എന്നിവർക്കാർക്ക്‌ പരിക്കേറ്റത്‌. ഇവരെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ആരുടെയും നില ഗുരുതരമല്ല.
പ്രധാന വാർത്തകൾ
 Top