01 April Wednesday

രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത ടിപ്പർ ഉടമകൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
കാസർകോട്‌
ടിപ്പർ വാഹനത്തിന്റെ നാലുവശത്തും രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും രജിസ്‌ട്രേഷൻ നമ്പർ മടക്കി വച്ചും നമ്പർ തെളിയാത്ത രീതിയിൽ ചെളിയോ ടാറോ കൊണ്ട് മറഞ്ഞ രീതിയിലോ സർവീസ് നടത്തുന്ന ടിപ്പർ വാഹന ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാൻ  കലക്ടർ ഡോ. സജിത് ബാബു നിർദേശം നൽകി. ജില്ലാതല റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് ഇത്. ടിപ്പർ ലോറികളുടെ രജിസ്‌ട്രേഷൻ രേഖകൾ പരിശോധിക്കുമ്പോൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ചേസിസ് നമ്പർ തന്നെയാണോ വാഹനത്തിന് എന്ന് പരിശോധിച്ച് ഉറപ്പു വരുത്തും. 
രാവിലെ ഒൻപത്  മുതൽ 10  വരെയും വൈകിട്ട് നാല്   മുതൽ 5 വരെയുമുള്ള സ്‌കൂൾ സമയത്ത് ഇത്തരം ടിപ്പർ വാഹനങ്ങൾ സർവ്വീസ് നടത്തി വരുന്നത് പെർമിറ്റ് വ്യവസ്തകൾക്ക് വിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.    പ്രത്യേക വാഹന പരിശോധനയുണ്ടാകും. 
പ്രധാന വാർത്തകൾ
 Top