05 April Sunday

തെക്കിൽ ആലട്ടി റോഡിൽ മാർച്ച് 3 മുതൽ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
കുണ്ടംകുഴി
തെക്കിൽ ആലട്ടി റോഡ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മാർച്ച് 3 മുതൽ ഗതാഗത നിയന്ത്രണം. റോഡിന്റെ അവസാന പാളിയായ ബിറ്റുമിൻ കോൺക്രീറ്റ്‌ ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്‌.  11 വരെ  പൊയിനാച്ചി മുതൽ പെർളടുക്കം വരെയുള്ള 7 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണം. ആ വഴിയുള്ള വാഹനങ്ങൾ പെർളടുക്കം - ആയംകടവ് -–- പെരിയ വഴി തിരിച്ചു വിടും. മാർച്ച്‌ 12 മുതൽ 19 വരെ  പെർളടുക്കം മുതൽ കുണ്ടംകുഴി വരെയും ഗതാഗതം നിയന്ത്രണം ഉണ്ടാവും. വാഹനങ്ങൾ കുണ്ടംകുഴി  - മൂന്നാംകടവ്  - പെരിയ വഴി തിരിച്ചു വിടും.
പ്രധാന വാർത്തകൾ
 Top