19 June Wednesday
പള്ളിക്കൽ പഞ്ചായത്ത‌് ബജറ്റ‌്

പിന്നോക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക‌് ക്ഷേമപദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
കിളിമാനൂർ
സമ​ഗ്രവികസനം ലക്ഷ്യമിട്ട് പള്ളിക്കൽ പഞ്ചായത്തിന്റെ 2019 –-20 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം ഹസീന അവതരിപ്പിച്ചു. പ്രസിഡന്റ് അടുക്കൂർ ഉണ്ണി അധ്യക്ഷനായി. 
 
21.75 കോടിരൂപ വരവും 21.71 കോടിരൂപ ചെലവും 11.3 ലക്ഷംരൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ലൈഫ് ഭവനനിർമാണ പദ്ധതിക്ക് 1.9 കോടിരൂപയും, ക്ഷീരമേഖലയ‌്ക്ക്  95 ലക്ഷംരൂപയും വകയിരുത്തിയിട്ടുണ്ട്. പിന്നോക്ക വിഭാ​ഗങ്ങൾ, ഭിന്നശേഷിക്കാർ, നിരാലംബരായ രോ​ഗികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 
 
പഞ്ചായത്തിലെ അങ്കണവാടികൾക്ക് കെട്ടിടംനിർമിക്കൽ, ഹോമിയോ ആശുപത്രിക്ക് കെട്ടിടനിർമാണം, ക്രിമറ്റോറിയം തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകിയാണ‌് ബജറ്റ‌് അവതരണം.
പ്രധാന വാർത്തകൾ
 Top