24 June Monday

എൽഡിഎഫിനെ ശക‌്തിപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
ആലപ്പുഴ
കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ എൽഡിഎഫിനെ ശക‌്തിപ്പെടുത്തണമെന്ന‌് ആർഎസ‌്പി ലെനിനിസ‌്റ്റ‌് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ വകുപ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണം. കേരളരക്ഷായാത്രാ സ്വീകരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ആർ ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി വയലാർ സുരേന്ദ്രൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ചുങ്കം നിസാം ആനന്ദൻപിള്ള, എ കെ ഗോപാലൻ, കെ തങ്കപ്പൻ, സാലി പട്ടമ്പി, കെ എൻ എ കരീം എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top