കൊല്ലം
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന് മുന്നോടിയായ ജില്ലാ ഒളിമ്പിക് ഗെയിംസിന് സമാപനം. 23 ഇനങ്ങളിലാണ് മത്സരം നടന്നത്. സമാപന സമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ഒളിമ്പിക് ഗെയിംസ് ചെയർമാൻ എക്സ് ഏണസ്റ്റ് അധ്യക്ഷനായി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ എസ് വി സുധീർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വിജയൻ, വൈസ് പ്രസിഡന്റ് മനോജ്, ലാലു, സാംസൺ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 15 മുതലാണ് കേരള ഒളിമ്പിക് ഗെയിംസ്.
ചൊവ്വാഴ്ച നടന്ന പുരുൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം എഫ്സി ഇൻബറ്റ പുരുഷ വിഭാഗം ജേതാക്കളായി. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള ഒൻപത് ക്ലബ്ബുകൾ പങ്കെടുത്തു.
ഹോക്കിയിൽ മഗ്നം ഹോക്കി ക്ലബ് കൊല്ലം എസ് എൻ കോളേജിനെ പരിചയപ്പെടുത്തി ചാമ്പ്യന്മാരായി. വനിത വിഭാഗം ഹോക്കിയിൽ കൊല്ലം എസ് എൻ കോളേജും വനിതാ ഫുട്ബോളിൽ മുട്ടറ ദേശിംഗനാട് സോക്കർ ക്ലബും ചാമ്പ്യൻമാരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..