തിരുവനന്തപുരം
ഔദ്യോഗിക റിപ്പബ്ലിക് ദിനാചരണങ്ങൾക്ക് തടസ്സമുണ്ടാകാതെ സംസ്ഥാനത്തുടനീളം ദേശീയ പതാകകളുമായി 26ന് കർഷക ബഹുജന പരേഡ് നടത്തുമെന്ന് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ നടത്തിവരുന്ന കർഷക സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത കർഷക സമരസമിതി നടത്തുന്ന സത്യഗ്രഹം 40 –-ാം ദിവസത്തിലേക്ക് കടന്നു.
യോഗത്തിൽ കർഷകസംഘം പാളയം ഏരിയ പ്രസിഡന്റ് എ സുനിൽകുമാർ അധ്യക്ഷനായി. സംയുക്ത കർഷക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ, കർഷക സംഘം ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാർ, പാളയം ജി രാജൻ, എം എം ബഷീർ, തമ്പാനൂർ രാജീവ്, കാവല്ലൂർ കൃഷ്ണൻനായർ, കോളിയൂർ സുരേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..