29 February Saturday

ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 

ചങ്ങരംകുളം
സ്കൂളിലെ സാമൂഹ്യവിരുദ്ധ ശല്യത്തിന് പരാതിപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരെ രണ്ടംഗസംഘം കത്തിവീശി പരിക്കേൽപ്പിച്ചു. മൂക്കുതലയിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ വാക്കത്ത് വളവിൽ ആനന്ദ് (20), ഉങ്ങുൽ തറക്കൽ ഹാദിഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശുകപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെ കാഞ്ഞിയൂരിലാണ് സംഭവം. ചങ്ങരംകുളത്തുനിന്ന് ബൈക്കിൽ കാഞ്ഞിയൂരിലേക്ക് വരികയായിരുന്നു ആനന്ദും ഹാദിഷും. ഇതേ ദിശയിൽനിന്ന് ബൈക്കിൽ വന്ന രണ്ടംഗസംഘം ബൈക്ക് തടഞ്ഞുനിർത്തി ഡിവൈഎഫ്ഐ പ്രവർത്തകരായ ആനന്ദിനും ഹാദിഷിനും നേരെ കത്തിവീശി പരിക്കേൽപ്പിക്കുകയായിരുന്നു. 
രണ്ടാഴ്ചമുമ്പ് മൂക്കുതല പിസിഎൻ ജിഎച്ച്എസ്  സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധ ശല്യമുണ്ടായപ്പോൾ ഡിവൈഎഫ്ഐ  പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ  വൈരമാണ് സംഭവത്തിന് പിന്നിലെന്നറിയുന്നു.  ആനന്ദും ഹാദിഷും ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top