21 February Thursday

മോഡിക്ക് ഭരണഘടന അയച്ച‌് ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനയോട‌് നടത്തിയ തുറന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജിപിഒ മാർച്ച്‌

തിരുവനന്തപുരം 

പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ കോടതിവിധി നടപ്പാക്കിയ കേരള സർക്കാരിന്റെ നയത്തെ വിമർശിച്ച‌്  മോഡി ഭരണഘടനയോട‌് നടത്തിയ തുറന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ‌്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ഇന്ത്യൻ ഭരണഘടന അയച്ചു.  ശനിയാഴ്ച രാവിലെ 10ന‌് ജിപിഒയിൽ സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. യോഗശേഷം ഭരണഘടന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിലാസത്തിൽ അയച്ചു. ഡിവൈഎഫ‌്ഐ ജില്ലാ ട്രഷറർ അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top