20 February Wednesday

മോഡിക്ക‌് ഭരണഘടന അയച്ച്‌ ഡിവൈഎഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
കൽപ്പറ്റ
ഭരണഘടനയെ അവഹേളിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച‌്   ‘മോഡിക്ക‌് വായിച്ച‌് പഠിക്കാൻ’   ഇന്ത്യൻ ഭരണഘടന അയച്ച‌് കൊടുത്ത‌് ഡിവൈഎഫ‌്ഐ. കൽപ്പറ്റ  പോസ്റ്റോഫിസിലേക്ക് പ്രകടനവും നടത്തി . കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘടനം ചെയ്തു.  കെ എം ഫ്രാൻസിസ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും എം വി വിജേഷ് നന്ദിയും പറഞ്ഞു. ശ്രവ്യ ബാബു, ലിജോജോണി, പി എം ഷംസുദ്ധീൻ, എം എസ‌് ഫെബിൻ, കെ ആർ ജിതിൻ,  കെ ജി സുധീഷ്, അർജുൻ ഗോപാൽ, എം രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top