17 February Sunday

ഭരണഘടന കോപ്പി മോഡിക്കയച്ച‌് ഡിവൈഎഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ഭരണഘടനയുടെ കോപ്പി മോഡിക്ക് അയച്ചു കൊടുത്ത്‌ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട‌്
ഭരണഘടനയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലത്ത‌് നടത്തിയ  പ്രസംഗത്തിൽ പ്രതിഷേധിച്ച‌്  ഭരണഘടനയുടെ കോപ്പി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഡിക്ക് അയച്ചു കൊടുത്തു.  
നരേന്ദ്രമോഡി നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്.  ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ ഉയർന്നുവരണം.  കാഞ്ഞങ്ങാട്  ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ  പ്രതിഷേധ പ്രകടനംനടത്തിയ ശേഷം ഭരണഘടനയുടെ കോപ്പി മോഡിക്ക് അയച്ചു കൊടുത്തു. 
സുപ്രീം കോടതി വിധിനടപ്പാക്കുക എന്നത്  സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം മാതൃകാപരമായി നടപ്പാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നതിന‌് പകരം   രാഷ്ട്രീയവൈരം പ്രകടിപ്പിച്ച പ്രധാനമന്ത്രി  സംസ്ഥാന സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുകയായിരുന്നു. ഭരണഘടനയ്‌ക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാമൂല്യങ്ങളെ ഇകഴ‌്ത്തുകയുമാണ‌്  പ്രധാനമന്ത്രി. കേരളത്തിൽ സംഘപരിവാർ നടത്തുന്ന  സുപ്രീം കോടതി വിധിയ്ക്കെതിരായ കലാപങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്ന‌് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ് സംസാരിച്ചു. എൻ  പ്രിയേഷ് സ്വാഗതം പറഞ്ഞു. 
 

 

പ്രധാന വാർത്തകൾ
 Top