07 December Tuesday

ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ വൈശാഖിന്റെ വീട്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ജവാൻ വൈശാഖിന്റെ വീട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സെക്രട്ടറി എ എ റഹിം 
എന്നിവർ എത്തിയപ്പോൾ

എഴുകോൺ
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ എച്ച് വൈശാഖിന്റെ വീട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ എത്തി. സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സെക്രട്ടറി എ എ റഹിം, കേന്ദ്രകമ്മിറ്റിഅംഗം ചിന്താ ജെറോം, ജില്ലാ പ്രസിഡന്റ്‌ എസ് ശ്യാം മോഹൻ, സെക്രട്ടറി  എസ് ആർ അരുൺബാബു എന്നിവരാണ് എത്തിയത്. വൈശാഖിന്റെ അച്ഛൻ ഹരികുമാർ, അമ്മ ബീന, സഹോദരി ശിൽപ്പ എന്നിവരെ ഡിവൈഎഫ്ഐ ഭാരവാഹികൾ ആശ്വസിപ്പിച്ചു. വൈശാഖിന്റെ ഛായാചിത്രത്തിനുമുന്നിൽ ആദരാഞ്ജലി അർപ്പിച്ചു.  ആർ പ്രേമചന്ദ്രൻ,  എൽ ബാലഗോപാൽ,  ജെ അനുരൂപ്, എ അഭിലാഷ്, എം ആദർശ്, അതുൽ കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top