26 October Monday

പോളിയോ നിര്‍മാര്‍ജന വാരാചരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
ആലപ്പുഴ
ലോക പോളിയോ ദിനാചരണത്തിന്റെ ഭാ​ഗമായി റോട്ടറി ഡിസ്ട്രിക്‌ട്‌ 3211ലെ സോൺ 21 റോട്ടറി ക്ലബ്ബുകൾ പോളിയോ നിർമാർജന വാരാചരണം സംഘടിപ്പിക്കും. തിങ്കളാഴ്‌ച പകൽ 11ന് റോട്ടറി അസി. ​ഗവർണർ എം കുമാരസ്വാമിപിള്ള ഉദ്ഘാടനംചെയ്യും. മാന്നാറിലെയും പാണ്ടനാട്ടെയും ആരോ​ഗ്യപ്രവർത്തകരെ ആദരിക്കും. ചൊവ്വാഴ്‌ച രാത്രി എട്ടിന് ‘പോളിയോ നിർമാർജനത്തിൽ റോട്ടറിയുടെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. കെ കെ കുരുവിള പ്രബന്ധം അവതരിപ്പിക്കും. ബുധനാഴ്‌ച രാത്രി 7.30ന് പോളിയോ തിരിച്ചുവരാതിരിക്കാൻ സ്വീകരിക്കേണ്ട മാർ​ഗങ്ങളെക്കുറിച്ച് ഡോ. എബ്രഹാം തയ്യിൽ പ്രഭാഷണം നടത്തും. 22ന് രാവില 10ന് കഞ്ഞിക്കുഴിയിൽ പോളിയോ ബോധവൽക്കരണ റാലി ഡോ. സാബു കുര്യൻ ഉദ്ഘാടനംചെയ്യും. വളവനാട്ടെ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ പ്രവർത്തകരെ ആദരിക്കും. വൈകിട്ട് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി ടി സക്കറിയ സമ്മേളനം ഉദ്ഘാടനംചെയ്യും. 24ന് പകൽ 11ന് അരൂരിലെ ആരോ​ഗ്യപ്രവർത്തകരെ ആദരിക്കും. രാത്രി ഏഴിന് സമാപനസമ്മേളനം റോട്ടറി ഡിസ്ട്രിക്‌ട്‌ ​ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനംചെയ്യും. അസി. ​ഗവർണർ എം കുമാരസ്വാമിപിള്ള അധ്യക്ഷനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top