12 November Tuesday
ലയണ്‍സ് ക്ലബ്

ഭവന പദ്ധതി മുഖ്യമന്ത്രി ഇന്ന‌് ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

 
പാലാ
പാലാ ലയൺസ് ക്ലബിന്റെ മേഴ്‌സി ഹോം പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ സമർപ്പണവും പുതുതായി ആരംഭിക്കുന്ന ഹാപ്പി ഹോംസ് ഭവനപദ്ധതിയുടെ നിർമാണോദ‌്ഘാടനവും ശനിയാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേഴ്സി ഹോംസ് പദ്ധതിയിൽ പാലാ മുനിസിപ്പൽ പ്രദേശത്ത‌് നിർമിച്ച 10 വീടുകളാണ‌് കൈമാറുന്നത‌്. ഹാപ്പി ഹോംസ് പദ്ധതിയിൽ ഇടപ്പാടിയിലാണ‌് പുതിയ ഭവന പദ്ധതി.
ലയൺ പി ഐ  മാത്യു പാലക്കുടിയുടെയും ഭാര്യ ത്രേസ്യാമ്മയുടെയും സ്മരണാർഥം പാലാ ലയൺസ‌് ക്ലബ‌് അംഗങ്ങളായ എബ്രാഹം പാലക്കുടിയും ജോസ് പാലക്കുടിയും കുടുംബാംഗങ്ങളും സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് പത്ത് വീടുകൾ നിർമിച്ചത്. ഏഴ‌് ലക്ഷത്തിൽപരം രൂപാ ചെലവിൽ 635 ചതുരശ്രയടിയിലാണ്‌ വീടുകൾ. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അന്തരിച്ച ചെറിയാൻ ജെ കാപ്പന്റെയും ഭാര്യ ത്രേസ്യാമ്മ കാപ്പന്റെയും സ‌്മരണാർഥം ചെറിയാൻ സി കാപ്പനും കുടുംബാംഗങ്ങളും ഇടപ്പാടിയിൽ സംഭാവന ചെയ്ത 53 സെന്റ് സ്ഥലത്താണ‌്  ഹാപ്പി ഹോംസ‌് ഭവന പദ്ധതി ആരംഭിക്കുന്നത‌്. ക്ലബ് അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ‌് പദ്ധതി നടപ്പാക്കുന്നതെന്ന‌് ഭാരവാഹികൾ പറഞ്ഞു.
ശനിയാഴ‌്ച രാവിലെ 9.30ന‌് പാലാ മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന സമ്മേളനത്തിൽ ക്ലബ‌് പ്രസിഡന്റ‌് ജോർജുകുട്ടി ആനിത്തോട്ടം  അധ്യക്ഷനാകും.
 
 
 
പ്രധാന വാർത്തകൾ
 Top