16 October Saturday

ഇ പത്മനാഭനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

മലപ്പുറം

കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ    31–--ാം ചരമവാർഷികം വിപുലമായി ആചരിച്ചു.  എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ അനുസ്മരണ ചടങ്ങ്‌ സംഘടിപ്പിച്ചു. രാവിലെ ജില്ലാ കേന്ദ്രം മലപ്പുറത്തും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കേന്ദ്രത്തിൽ  ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ പതാക ഉയര്‍ത്തി.  മലപ്പുറത്ത് ഏരിയാ പ്രസിഡന്റ്‌ ആര്‍ രമ്യ, പൊന്നാനിയില്‍ കെ സുനില്‍, തിരൂരില്‍ എം പി വത്സരാജ്, തിരൂരങ്ങാടിയില്‍ കെ അബ്ദുള്‍ അനീഷ്,  കൊണ്ടോട്ടിയില്‍ ബി രാജേഷ്, മഞ്ചേരിയില്‍ കെ ജിതേഷ്‌ കുമാര്‍,  പെരിന്തല്‍മണ്ണയില്‍  സി ടി വിനോദ്, നിലമ്പൂരില്‍ കെ ഉമേഷ് എന്നിവരും പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക്, യുട്യൂബ് ചാനലിൽ സ്മൃതിസംഗമം എന്ന പേരില്‍ മുന്‍കാല നേതാക്കള്‍ ഇ പത്മനാഭനെ അനുസ്മരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ മുന്‍കാല പ്രവര്‍ത്തകരും ജീവനക്കാരും പങ്കെടുത്തു.  സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം എ അജിത്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ ഇ പ്രേംകുമാര്‍ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top