20 October Tuesday

ഇ പത്മനാഭനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി പതാക ഉയര്‍ത്തുന്നു

തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവ്‌ ഇ പത്മനാഭനെ അനുസ്‌മരിച്ചു. ഓഫീസുകളിൽ പതാക ഉയർത്തലും അനുസ്‌മരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി പതാക ഉയർത്തി. ഫെയ്‌സ്‌  ബുക്കിലൂടെ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ‘അധികാര വികേന്ദ്രീകരണം: ബദൽ നയങ്ങളും സിവിൽ സർവീസും’ എന്ന വിഷയത്തിൽ അഖിലേന്ത്യാ കിസാൻ സഭാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻ പിള്ള പ്രഭാഷണം നടത്തി. ടി സി മാത്തുക്കുട്ടി ഇ പത്മനാഭൻ അനുസ്‌മരണം നടത്തി. 
തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബി അനിൽകുമാർ, എസ് സജീവ് കുമാർ, എം സുരേഷ് ബാബു, ടി സുരേഷ് കുമാർ, ഷിനു റോബർട്ട്, രാജി വി കുമാർ, കെ ആർ സുഭാഷ്, എ അശോക്, ആർ രാംരാജ് എന്നിവർ സംസാരിച്ചു. യൂണിറ്റ് അടിസ്ഥാനത്തിൽ നൂറ് ശതമാനം ‘കേരള സർവീസ്’ ചേർത്ത തൈക്കാട്, വഴുതക്കാട് ഏരിയാ കമ്മിറ്റികളുടെ ലിസ്റ്റ് ബി അനിൽകുമാറും കാട്ടാക്കട ലിസ്റ്റ് ജെ അജിത് കുമാറും ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top