21 October Wednesday
വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ധർണ

സർക്കാരിനെ താഴെയിറക്കാൻ വലതുപക്ഷ ഏകീകരണം: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കൊല്ലം
എൽഡിഎഫ്‌ സർക്കാരിനെ താഴെയിറക്കാൻ സംസ്ഥാനത്ത്‌ കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും മതതീവ്രവാദ സംഘടനകളും ചേർന്ന വലതുപക്ഷ ഏകീകരണം നിലവിലുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. സ്വർണക്കള്ളക്കടത്ത്‌ കേസ്‌ അട്ടിമറിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്തിൽ രാജിവയ്‌ക്കേണ്ടത് വി മുരളീധരനാണെന്നും മന്ത്രിയെ രക്ഷിക്കാൻ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനാണ്‌ കേരളം സാക്ഷ്യം വഹിക്കുന്നതെന്നും എ എ റഹിം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ അധ്യക്ഷനായി. എം മുകേഷ് എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പ്രദീപ്‌, ജോയിന്റ് സെക്രട്ടറി പി കെ സുധീർ, ഷൈൻ, ടി ആർ ശ്രീനാഥ്‌, എസ് ആർ രാഹുൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ദേവിക രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top