31 October Saturday

മുരളീധരൻ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കണ്ണൂർ ആർഎസ്‌ പോസ്റ്റ് ഓഫീസിനുമുന്നിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ധർണ കെ വി സുമേഷ് ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
 സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്     സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ  പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ  പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 
കണ്ണൂർ ആർഎസ്‌ പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ മനു തോമസ് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സരിൻ ശശി, പി പി ഷാജിർ, സക്കീർ ഹുസൈൻ, എ കെ രമ്യ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എം ഷാജർ സ്വാഗതം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top