24 October Thursday

ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മാന്നാർ
ഡിവൈഎഫ്‌ഐ ജാഥ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ  പ്രവർത്തകനെ സമൂഹവിരുദ്ധർ മർദിച്ചു. വലിയകുളങ്ങര മേഖലാകമ്മിറ്റി അംഗവും സിപിഐ എം ബ്രാഞ്ച് അംഗവുമായ കിഴക്കേകാട്ടിൽ കോളനിയിൽ കെ രതീഷിനെ (36)യാണ് മർദിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് നാലിന് പുത്തൂവിളപ്പടിക്ക് കിഴക്ക് കോന്തിയത്ത് ജങ്ഷനിലാണ് സംഭവം. 
മർദ്ദനത്തിൽ പല്ലുകൾ നഷ്ടപ്പെട്ടു. തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നിത്തല കാരാഴ്‌മ വാരോട്ടിൽ സിജി (നമ്പീശൻ-–-38), പൗവത്തിൽ സുമേഷ് (പട്ടര്-–-33), ഇലുംതറയിൽ ബിബിൻ (വാവ-–-33), തൈലേത്ത് തെക്കേതിൽ രാജേഷ്–--40) എന്നിവരാണ് മർദിച്ചതെന്ന് രതീഷ് പറഞ്ഞു. 
നേരത്തെ ഇരമത്തൂരിൽ നടന്ന വീടുകയറി ആക്രമണത്തിലെ പ്രതികളാണിവർ. സിപിഐ എം മാന്നാർ ഈസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്‌ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top