18 October Friday

അതിജീവനത്തെ നയിച്ച രാധീഷ്‌ കുമാറിന്‌ എൻഎസ്‌എസ്‌ പുരസ്‌കാരം

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

രാധീഷ്‌കുമാർ

 

ചെങ്ങന്നൂർ
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ നയിച്ച അധ്യാപകന്‌ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം മേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ച രാധീഷ്‌കുമാറാണ്‌ വിവധ രംഗങ്ങളിൽ മികവ്‌ തെളിയിച്ചത്‌. ചെറിയനാട്‌ എസ്‌എൻ ട്രസ്‌റ്റ്‌ എച്ച്‌എസ്‌എസ് അധ്യാപകനായ രാധീഷ്‌കുമാർ വയലാർ നാഗപ്പാട്ടിൽച്ചിറ ഗോപാലകൃഷ്‌ണപിള്ളയുടെയും ആനന്ദവല്ലിയമ്മയുടെയും മകനാണ്‌.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഈ അധ്യാപകൻ. പ്രളയാനന്തരം ചെറിയനാട്‌ പഞ്ചായത്തിലെ രണ്ട്‌, മൂന്ന്‌ വാർഡുകളിൽ സംഘടനകളെ ഏകോപിപ്പിച്ച്‌ ശുചീകരണത്തിന്‌ നേതൃത്വം നൽകി. 
ജില്ലയിലെ മികച്ച ലഹരിവിരുദ്ധക്ലബിനുള്ള പുരസ്‌കാരം ചെറിയനാട്‌ സ്‌കൂളിലെ എൻഎസ്‌എസ്‌ യൂണിറ്റിന്‌ ലഭിച്ചത്‌ രാധീഷ്‌കുമാറിന്റെ കൂടി പ്രവർത്തന ഫലമായാണ്‌. ചെങ്ങന്നൂർ അധ്യാപക സഹകരണസംഘം ബോർഡംഗം, പൊളിറ്റിക്കൽ സയൻസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി, ഇൻസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ പാർലമെന്ററി അഫയേഴ്സ്‌ ജില്ലാ കോ ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ആനുകാലികങ്ങളിൽ പുസ്‌തക നിരൂപണം നടത്താറുണ്ട്‌. മീരയാണ്‌ ഭാര്യ (ആലപ്പുഴ കാർമൽ എൻജിനിയറിങ്‌ കോളേജ്‌). മക്കൾ: ലക്ഷ്‌മിപ്രിയ, ദേവനന്ദൻ.
പ്രധാന വാർത്തകൾ
 Top