19 September Thursday

പ്രളയബാധിതർക്ക് കുരുന്നുകളുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ഉമയനല്ലൂർ റോസ്ഡെയിൽ സ്കൂളിലെ കുട്ടികൾ പ്രളയബാധിതർക്ക് അവശ്യമരുന്നുകളും വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷണപദാർഥങ്ങളും ശേഖരിച്ച് അധികൃതർക്ക് കൈമാറുന്നു

കൊട്ടിയം
ഉമയനല്ലൂർ റോസ്ഡെയിൽ സ്കൂളിലെ കുട്ടികൾ പ്രളയബാധിതർക്ക് അവശ്യമരുന്നുകളും വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷണപദാർഥങ്ങളും ശേഖരിച്ച് അധികൃതർക്ക് കൈമാറി. പഞ്ചായത്തിലെ സ്കൂളുകൾ പ്രളയബാധിതരെ സഹായിക്കുന്നതിന്‌ ആവശ്യമായ പ്രവർത്തനം നടത്തണമെന്ന്‌ പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് റോസ്ഡെയിൽ സ്കൂളിലെ കുട്ടികൾ  അവശ്യസാധനങ്ങൾ ശേഖരിച്ചത്. 
മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ലക്ഷ്മണൻ കുട്ടികളിൽനിന്ന്‌ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, സ്കൂൾ ഹെഡ്‌മാസ്‌റ്റർ ഷെഫീക്ക്, അധ്യാപകരായ ഷഹാന, പ്രഭ, ആമിന എന്നിവർ സന്നിഹിതരായിരുന്നു.
പ്രധാന വാർത്തകൾ
 Top