22 August Thursday

കലക്ടറേറ്റിലേക്ക‌് ജീവനക്കാരുടെ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ‌് മാർച്ചിന്റെ മുൻനിര

കൊല്ലം
എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ  കലക്ടറേറ്റിലേക്ക്  മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമനം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തുപകരുക, കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസിനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, പതിനൊന്നാം ശമ്പളപരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, വർഗീയതയെ ചെറുക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച മാർച്ചിലും ധർണയിലും  നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. 
താലൂക്ക് ഓഫീസിനു മുന്നിൽനിന്ന‌്  ആരംഭിച്ച് കലക്ടറേറ്റിനു മുന്നിൽ സമാപിച്ച മാർച്ചിനു ശേഷം നടന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, എസ് ഓമനക്കുട്ടൻ, ജി ധന്യ, ജില്ലാ ട്രഷറർ ബി സോളമൻ,  വൈസ് പ്രസിഡന്റുമാരായ ബി പ്രശോഭദാസ്, പി സരസ്വതിയമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി വി ആർ അജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ഗാഥ സ്വാഗതവും  ജോയിന്റ് സെക്രട്ടറി വി പ്രേം നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top