19 October Saturday

വനവഴിയിൽനിന്നിതാ വരുന്നു, ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എംബിബിഎസിന് അഡ്മിഷന്‍ നേടിയ ലിന്‍ഷ അച്ഛനും അമ്മയ്‌ക്കും സഹോദരനുമൊപ്പം

ചോക്കാട്
ജില്ലയിൽ ആദ്യമായി പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്കർ വിഭാഗത്തിൽനിന്ന്  മെഡിക്കൽ പഠനരംഗത്തേക്ക‌് ലിൻഷ. ഗോത്രവിഭാഗക്കാർ താമസിക്കുന്ന ഏറ്റവും വലിയ കോളനിയായ ചോക്കാട് നാൽപ്പത് സെന്റ് കോളനിയിൽനിന്നാണ‌് ഈ മിടുക്കി എംബിബിഎസ‌് പ്രവേശനം നേടിയത‌്. വത്സലൻ–-ശാന്തമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളായ ലിൻഷ ഡോക്ടറാവാൻ പഠിക്കുമ്പോൾ കോളനിയിലുള്ളവരാകെ സന്തോഷത്തിലാണ‌്.  അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു റാങ്ക്.  സംസ്ഥാനതലത്തിൽ കാറ്റഗറി വിഭാഗത്തിൽ പത്തൊമ്പതാം റാങ്ക് നേടിയാണ്  മെഡിസിന‌് പ്രവേശനം നേടിയത‌്. ഹൈസ്‌കൂൾ പഠനകാലത്തുതന്നെ ഡോക്ടറാകണം എന്നതായിരുന്നു മോഹമെന്ന‌് ലിൻഷ പറയുന്നു. അതിനായി വാശിയോടെയായിരുന്നു പഠനം.  പാലക്കാട് ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശനംകിട്ടിയത‌്. എസ്എസ്എൽസിക്ക് 92 ശതമാനവും പ്ലസ്ടുവിന് 88 ശതമാനവും മാർക്കുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top