03 August Tuesday

വർത്തമാനകാല വെല്ലുവിളികൾ നേരിടാൻ 
അയ്യൻകാളി സ്മരണ കരുത്തുപകരും

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

വെങ്ങാനൂർ അയ്യൻ‌കാളി സ്‌മൃതി മണ്ഡപത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സമീപം

കോവളം 
വർത്തമാനകാല വെല്ലുവിളികൾ നേരിടാൻ അയ്യൻകാളിയുടെ സ്മരണകൾ കരുത്തുപകരുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അയ്യൻകാളിയുടെ 80 –-ാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് സ്‌മൃതിമണ്ഡപത്തിൽ എത്തിയതായിരുന്നു അദ്ദേഹം. 
നമ്മൾ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും രാജ്യത്തിന് തന്നെ മാതൃകയാണ്. 
എന്നാൽ ഇന്നും ദുരിതമനുഭവിക്കുന്ന ജനങ്ങളുണ്ട്.  കോവിഡ്‌ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോൾ താഴെക്കിടയിൽ പലർക്കും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. 
ഇത്തരം പ്രവർത്തനങ്ങൾക്ക് അയ്യൻകാളിയുടെ ഓർമകൾ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യൻകാളി സ്‌മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,  കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ എന്നിവരും ഒപ്പമുണ്ടായി. വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പുഷ്പാർച്ചന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top