18 September Wednesday

മാസ് ഫോഗിങ് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
തിരുവനന്തപുരം
നഗരസഭ കഴക്കൂട്ടം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവൃത്തിയും മാസ് ഫോഗിങ്ങും മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് സുജിത്തിന്റെ നേതൃത്വത്തിലാണ് മാസ് ഫോഗിങ് നടത്തിയത്. മഴക്കാലത്ത് ഉണ്ടാകാനിടയുള്ള  പകർച്ചവ്യാധികൾ തടയുന്നതിനും കൊതുക് നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണത്തിന്റെ ഭാ​ഗമായി ഭവനസന്ദർശനവും ആരംഭിച്ചിട്ടുണ്ട്. ന​ഗരസഭ പ്രദേശങ്ങളിലുടനീളം ശുചീകരണം, ഭവനസന്ദർശനം, ഫോഗിങ‌് എന്നിവ തുടരുമെന്ന് മേയർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top