മൂലമറ്റം
തൊടുപുഴ –-പുളിയന്മല സംസ്ഥാനപാത ഗുരുതിക്കളം ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം ഒന്നാമത്തെ ഹയർപിൻ വളവിനടുത്ത് വൻമരം കടപുഴകി അടുത്ത മരത്തിലേക്കു ചാരിയ നിലയിലായിട്ട് മാസങ്ങൾ പിന്നിട്ടു. ഇത് മുറിച്ചുമാറ്റാൻ നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി. മഴ കനത്താൽ ഏതുനിമിഷവും നിലംപൊത്താം. റോഡിനപ്പുറമുള്ള 11 കെവി ലൈൻ പോകുന്ന പോസ്റ്റിൽ നിന്നും ഒരു വൈദ്യുതി സർവീസ് വയർ മരത്തിൽ കെട്ടിവച്ചിരിക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്.
ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും പോകുന്ന വഴിയാണിത്. ഈ വൻ മരങ്ങൾ റോഡിലേക്ക് വീണാൽ അപകട വ്യാപ്തി വലുതായിരിക്കും. വിവരങ്ങൾ കാണിച്ച് ഇടുക്കി ആർഡിഒ യ്ക്കു പരാതി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എത്രയുംവേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പഞ്ചായത്തുകളിൽ ട്രീ കമ്മറ്റിയും ജില്ലയിൽ ദുരന്ത നിവാരണ സമതിയും ഉണ്ടായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..