08 July Wednesday

അടുക്കളത്തോട്ടത്തിലെ ചീരയ്‌ക്ക്‌ ഇടവിള കഞ്ചാവ് !

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
കൊട്ടിയം
അങ്കണവാടിക്ക്‌ സമീപം കഞ്ചാവ്‌ നട്ടുവളർത്തിയ കേസിലെ പ്രതി സ്വന്തം വീട്ടിലെ അടുക്കളത്തോട്ടത്തിലെ  ചീരയ്‌ക്കിടയിലും നട്ടത്‌ കഞ്ചാവ്‌!  കണ്ണനല്ലൂർ പാങ്കൊണം ചേരിയിൽ പണയിൽ വീട്ടിൽ സുരേഷിന്റെ വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്നാണ്‌ എക്‌സെസ്‌ കഞ്ചാവ്‌ പിടിച്ചത്‌.  
മൂന്നാഴ്‌ച മുമ്പാണ്‌   സുരേഷും സുഹൃത്ത് പക്രു എന്ന വിഷ്ണുവും  പാങ്കൊണം അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ്‌ നട്ടത്‌. സംഭവം പുറത്തായതോടെ ഇവർ ഒളിവിൽപ്പോയി. ഇവിടെനിന്ന്‌ 12 നീലച്ചടയൻ ചെടികളാണ്‌ പിടിച്ചത്‌. സുരേഷ് രാത്രി കാലങ്ങളിൽ രഹസ്യമായി വീടിലെത്തുന്നുവെന്ന വിവരത്തെ തുടർന്നാണ്‌ വീട്ടിൽ പരിശോധന നടത്തിയത്‌.  ഇതിനിടെയാണ്‌  അടുക്കള തോട്ടത്തിൽ ചീരയ്‌ക്കിടയിൽ നട്ട  30 സെന്റീമീറ്ററോളം  നീളമുള്ള   ചെടികൾ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പി. ഒ ശ്യം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, മനു, ശരത്, ഗോപകുമാർ, ക്രിസ്റ്റീൻ, ശാലിനി ശശി , നിധിൻ എന്നിവർ പങ്കെടുത്തു.  തമിഴ്നാട്ടിൽ നിന്ന്‌ കഞ്ചാവ്‌ കടത്തിയിരുന്ന സുരേഷിന്‌ ലോക്ക്‌ഡൗൺ മൂലം സാധനം കിട്ടിയിരുന്നില്ല്‌ തുടർന്നാണ് സ്വന്തം നിലയ്‌ക്ക്‌ കൃഷി തുടങ്ങിയത്‌.  പ്രതികളെപ്പറ്റി സൂചനകൾ ലഭിച്ചു .
പ്രധാന വാർത്തകൾ
 Top