18 June Tuesday
സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും മഴക്കാല പൂർവശുചീകരണം

ഒരേ മനസ്സോടെ...

സ്വന്തം ലേഖകൻUpdated: Sunday May 19, 2019

നീരൊഴുക്കു നിലച്ചു കിടന്ന ഉള്ളൂർ പ്രശാന്ത് നഗർ ഭാഗത്തെ കനാൽ സിപിഐ എം പ്രവർത്തകർ ശുചീകരിക്കുന്നു

തിരുവനന്തപുരം 
നാടും നഗരവും മാലിന്യമുക്തമാക്കാനായി സിപിഐ എം നേതൃത്വത്തിൽ ജനകീയയജ്ഞം. മഴക്കാലമെത്തുംമുമ്പ‌് മാലിന്യങ്ങൾ നീക്കി നാടിനെ പകർച്ചവ്യാധികളിൽനിന്ന‌് രക്ഷിക്കാനായുള്ള യത‌്നത്തിൽ നാടാകെ അണിചേർന്നു. വർഗ ബഹുജന സംഘടനകളുടെ പിന്തുണയോടെ ജില്ലയിലെ  വാർഡുകൾ കേന്ദ്രീകരിച്ച‌്  നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു. 
 
 മണക്കാട‌് ചന്തയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. പാർടി പ്രവർത്തകരും സിഐടിയു പ്രവർത്തകരും നഗരസഭാ ജീവനക്കാരും വ്യാപാരികളും ഒത്തുചേർന്നായിരുന്നു മാർക്കറ്റിലെ ശുചീകരണം. ഒറ്റമനസ്സാലുള്ള ശുചീകരണ യജ്ഞത്തിൽ മണിക്കൂറുകൾകൊണ്ട‌് മണക്കാട‌് മാർക്കറ്റ‌് ക്ലീനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ജില്ലാകമ്മിറ്റി അംഗങ്ങളായ കരമന ഹരി, എസ‌് പുഷ‌്പലത, പി രാമചന്ദ്രൻ നായർ, ഏരിയ സെക്രട്ടറി എസ‌് എ സുന്ദർ, എൻ സുന്ദരംപിള്ള, സി എസ‌് സജാദ‌്  എന്നിവർ നേതൃത്വം നൽകി. 
 
 മഴക്കാലം വരുന്നതോടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത‌് ഒഴിവാക്കാനായുള്ള മുൻകരുതലായാണ‌് മാലിന്യ വിമുക്ത പ്രവർത്തനങ്ങൾ. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ ശുചീകരിക്കുന്നതിനൊപ്പം സന്നദ്ധപ്രവർത്തകരെയും ആരോഗ്യരംഗത്തുള്ളവരെയും ഉപയോഗപ്പെടുത്തി ബോധവൽക്കരണവും നടത്തുന്നുണ്ട്.  ചന്തകൾ, പൊതുനിരത്തുകൾ, മാലിന്യത്താൽ അടഞ്ഞ ഓടകൾ, കനാലുകൾ, ജലസ്രാതസുകൾ തുടങ്ങിയവയാണ‌് ശുചീകരിച്ചത‌്.  ഞായറാഴ‌്ചയും ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രവർത്തനങ്ങൾ വൻവിജയമാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.  
 
  സംസ്ഥാന സമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ കുടപ്പനക്കുന്നിലും കോലിയക്കോട‌് കൃഷ‌്ണൻനായർ വെഞ്ഞാറമൂട്ടിലും വി ശിവൻകുട്ടി പേട്ടയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകി. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു -പാങ്ങോട‌് മത്സ്യമാർക്കറ്റ‌ിലും കാട്ടാക്കട ശശി പൂവച്ചലിലും ബി പി മുരളി -വർക്കലയിലും  ചെറ്റച്ചൽ സഹദേവൻ നെടുമങ്ങാട‌് പഴകുറ്റിയിലും ശുചീകരണത്തിന‌് നേതൃത്വം നൽകി. ഐ ബി സതീഷ‌് എൽഎൽഎ മാറനല്ലൂർ ആയുർവേദ ഡിസ‌്പൻസറിയിൽ നടന്ന ശുചീകരണങ്ങൾക്ക‌് നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top