25 June Tuesday

മാലിന്യരഹിത നാടിനായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ഏറ്റുമാനൂർ ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

നാടിന്റെ ആരോഗ്യത്തിനായി എല്ലാവരും ഒരു കുടക്കീഴിൽ അണിനിരന്നു. സിപിഐ എം നേതൃത്വത്തിൽ നടത്തിയ ശുചീകരണ മഹായജ്ഞത്തിന‌് ജില്ലയിലെങ്ങും വൻ പങ്കാളിത്തം. ഒറ്റ ദിവസം കൊണ്ട‌് നാടിന്റെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ‌് പാർടി ഏറ്റെടുത്ത‌് നടപ്പാക്കിയത‌്. വാർഡ‌് തലത്തിൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ സമൂഹത്തിലെ എല്ലാ തുറകളിലെയും ജനങ്ങൾ പങ്കാളികളായി. ഹരിതകേരളം എന്ന ലക്ഷ്യത്തിൽ നീങ്ങുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക‌് ബലം പകരുന്നതായിരുന്നു ശനിയാഴ‌്ച ആരംഭിച്ച ശുചീകരണം.
    പാർടി നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ വർഗ ബഹുജന സംഘടനകളിലെ പ്രവർത്തകരും അണിചേർന്നു. ഓഫീസ‌് പരിസങ്ങളും പൊതു ഇടങ്ങളുമെല്ലാം പരമാവധി മാലിന്യമുക്തമാക്കി. കെട്ടിക്കിടക്കുന്ന മാലിന്യമാണ‌് മഴക്കാലത്ത‌് പകർച്ചവ്യാധി പടരാൻ കാരണമാകുന്നത‌്. പരമാവധി അസുഖങ്ങൾ കുറഞ്ഞ ഒരു മഴക്കാലത്തതിനായാണ‌് സിപിഐ എം ശുചീകരണ യജ്ഞം ഏറ്റെടുത്തത‌്. അതോടൊപ്പം പരിസര ശുചീകരണത്തിന്റെ സന്ദേശവും ജനങ്ങളിലെത്തിക്കാനായി. 
 സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ചങ്ങനാശ്ശേരി വാഴപ്പള്ളി കോയിപ്പുറം സ‌്കൂളിൽ  ശുചീകരണത്തിൽ പങ്കെടുത്തു. അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ ഏറ്റുമാനൂർ ഗവ. ആശുപത്രി പരിസര ശുചീകരണത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ‌്  പാലാ കെഎസ‌്ആർടിസി സ‌്റ്റാൻഡ‌് പരിസരത്ത‌ും സി ജെ ജോസഫ‌് കടുത്തുരുത്തി ആപ്പാഞ്ചിറയിലും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top