19 June Wednesday

ഭവന നിർമാണ ധനസഹായം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

സിപിഐ എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ ധനസഹായം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഏറ്റുവാങ്ങുന്നു

 അടൂർ

സിപിഐ എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ  ധനസഹായം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഏറ്റുവാങ്ങി.പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ ദാമോദരന്റെ സ്മരണാർഥം മകനും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. ഡി ഉദയൻ നൽകിയ 25000 രൂപയും പാർടി അംഗമായിരുന്ന എസ് കെ പ്രതാപന്റെ സ്മരണാർഥം ഭാര്യ സരസമ്മ പ്രതാപൻ നൽകിയ 25000 രൂപയുമാണ് ഏറ്റുവാങ്ങിയത്.ചടങ്ങിൽ തെങ്ങമം പ്രകാശ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഡി ബൈജു, പി ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, പെരിങ്ങനാട‌് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എൻ പി രവീന്ദ്രക്കുറുപ്പ്, ജി രാജേന്ദ്രൻ, രോഗിണി ഗോപിനാഥ് എന്നിവർ സന്നിഹിതരായി.
പ്രധാന വാർത്തകൾ
 Top