20 May Monday

പാടി കൊല്ലംകോട്ടുമൂല തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ 5 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
ചെർക്കള
പാടി കൊല്ലംകോട്ടുമൂല തറവാട്‌ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോത്സവം മെയ്‌ 5, 6, 7 തിയതികളിൽ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ ചടങ്ങ്‌ ശനിയാഴ്‌ച പകൽ 12.30ന്‌ നടക്കും. മെയ്‌ രണ്ടിന്‌ പകൽ 11.15ന്‌ എടനീർ മഠം പരിസരത്തുനിന്ന്‌ കലവറ നിറയ്‌ക്കൽ ഘോഷയാത്ര.  അഞ്ചിന്‌ വൈകിട്ട്‌ ആറിന്‌ പാടി ഗ്രാമചാവടിയിൽനിന്ന്‌ ഭണ്ഡാരം എഴുന്നള്ളത്ത്‌, രാത്രി ഏഴിന്‌ കൈവീത്‌, തുടർന്ന്‌ തെയ്യംകൂടൽ, 11ന്‌ കുറത്തിയമ്മയുടെ പുറപ്പാട്‌. ആറിന്‌ രാവിലെ ഏഴിന്‌ രക്തചാമുണ്ഡിയുടെ പുറപ്പാട്‌, പത്തിന്‌ വിഷ്‌ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്‌, പകൽ ഒന്നിന്‌ ഗുളികൻ, വൈകിട്ട്‌ അഞ്ചിന്‌ കാർന്നോൻ, ആറിന്‌ കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി ഒമ്പതിന്‌ കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം, 11ന്‌ വിഷ്‌ണുമൂർത്തിയുടെ തിടങ്ങൽ, 11.30ന്‌ വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. ഏഴിന്‌ പുലർച്ചെ മൂന്നിന്‌ കാർന്നോൻ, അഞ്ചിന്‌ കോരച്ൻ, എട്ടിന്‌ കണ്ടനാർ കേളൻ തെയ്യങ്ങൾ അരങ്ങിലെത്തും. പകൽ 12ന്‌ വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും, മൂന്നിന്‌ വിഷ്‌ണുമൂർത്തിയുടെ പുറപ്പാട്‌, രാത്രി പത്തിന്‌ മറപിളർക്കൽ, ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത്‌, കൈവീതോടെ മഹോത്സവം സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top