31 March Friday

കൊട്ടിക്കയറി കൊടുമൺ പൂരം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന പൂരം

കൊടുമൺ
വൈകുണ്ഠപുരം ക്ഷേത്രത്തിലെ പൂരവും കുടമാറ്റവും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ നടന്നു. ചെർപ്പുളശ്ശേരിൽ അനന്തപത്മനാഭൻ തിടമ്പേറ്റി. പഞ്ചവാദ്യവും പക്ക മേളവും കുടമാറ്റത്തിന് കൊഴുപ്പേകി. 
തുടർന്ന് നൂറ് കണക്കിനാളുകളുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത് പുറപ്പെട്ടു. പുത്തൻ കാവിൽ ക്ഷേത്രം, കൊടുമൺ കോടിയാട്ട് ക്ഷേത്രം, പട്ടം തറജങ്‌ഷൻ എന്നിവിടങ്ങളിലൂടെ എഴുന്നള്ളത്ത ആറാട്ട് കടവിൽ എത്തി. രാത്രി എട്ടോടെ തിരികെ ക്ഷേത്രത്തിലെത്തി. വഴി നീളെ പറയിട്ടും ദീപാലങ്കാരങ്ങളൊരുക്കിയും എഴുന്നള്ളത്ത്‌ നാട്ടുകാർ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top