തിരൂർ
വാഷ് ബേസിൻ പൊട്ടിത്തെറിച്ചു, ആളില്ലാത്തതിനാൽ വൻ അപകടമൊഴിവായി. തിരുന്നാവായ കാരത്തൂർ എഎം എൽപി സ്കൂളിന് മുൻവശത്തെ ചെറക്കപ്പറമ്പിൽ ഹംസയുടെ വീട്ടിലെ ബേസിനാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ബേസിൻ സ്ഥാപിച്ചതിന് അഞ്ച് മീറ്റർ അകലംവരെ ചീളുകൾ തെറിച്ചിട്ടുണ്ട്. അഞ്ചുവർഷം മുമ്പാണ് ബേസിൻ വാങ്ങിയത്. വായുവിന്റെ സമ്മർദംമൂലമാകാം ബേസിൻ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..