27 September Sunday

ഓലത്തൊപ്പിയുടെ ടെക്‌നിക്‌ പറഞ്ഞുതരുമോ...

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020

ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾ ശുചിത്വസംഗമം പ്രദർശന വിപണനമേളയിലെത്തിയപ്പോൾ

തിരുവനന്തപുരം
ഓലത്തൊപ്പിയും ഊത്തും ജോൺബേബി ചേട്ടൻ നൽകിയപ്പോൾ അവർക്ക് സന്തോഷമടക്കാനായില്ല. പിന്നെ ഓരോ സ്റ്റാളുകളിലേക്ക്. കണ്ടതും കേട്ടതും പിന്നെയും പറഞ്ഞു പഠിച്ചു. മനസ്സിലാകാത്തത് അധ്യാപകർ സ്‌നേഹപൂർവം പറഞ്ഞുകൊടുത്തു.  
 
ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യൽ സ്‌കൂളിലെ പതിനഞ്ചോളം വിദ്യാർഥികളും അധ്യാപകരുമാണ് ഹരിതകേരളം മിഷനും തദ്ദേശ വകുപ്പും ശുചിത്വ മിഷനും സംഘടിപ്പിക്കുന്ന ശുചിത്വസംഗമം പ്രദർശന വിപണനമേളയിലെത്തിയത്. ഓരോ സ്റ്റാളുകൾ കയറിയിറങ്ങുമ്പോഴും ഇതു ഞങ്ങളെ പഠിപ്പിക്കുമോയെന്ന് അവർ തിരക്കിക്കൊണ്ടിരുന്നു. പ്ലാസ്റ്റിക്കിനെതിരെയും മാലിന്യ സംസ്‌കരണത്തിനുമായി പ്രദർശന മേള നടക്കുന്നതറിഞ്ഞാണ് ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യൽ സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും അധ്യാപകരും എത്തിയത്. സ്‌കൂളിൽ പേപ്പർ ബാഗ്,  കരകൗശല വസ്തുക്കൾ, പാവക്കുട്ടികൾ എന്നിവയുടെ നിർമാണം  നടക്കുന്നുണ്ട്. ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. 
 
തുണി സഞ്ചി, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ കൗതുക സാധനങ്ങളുടെ നിർമാണം പരിശീലിപ്പിക്കാമെന്ന്‌ ഇവിടുത്തെ പ്രധാന സ്റ്റാളുകളിലെ  ഉദ്യോഗസ്ഥരും പരിശീലകരും അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കെ എൻ അമ്പിളിയും സംസ്ഥാന ഭിന്നശേഷി നോഡൽ ഏജൻസി ചെയർമാൻ ഡി ജേക്കബും പറഞ്ഞു. ഹരിത കേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ കുട്ടികളെ കാണാനെത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് എല്ലാവർക്കും സമ്മാനങ്ങൾ നൽകി യാത്രയയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top