29 February Saturday

കൃഷി അവാർഡുകൾ ഗവ. ഈസ്റ്റ് വിഎച്ച്എസ്എസ്‌ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
അഞ്ചൽ
ഗവ.  ഈസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് കൃഷിവകുപ്പിന്റെ അഗീകാരം.  സ്കൂൾ വളപ്പിൽ  നാഷണൽ  സർവീസ് സ്കീം വളന്റിയേഴ്സ്  ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന് ജില്ലയിലെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥി അതുൽ കൃഷ്ണൻ മികച്ച വിദ്യാർഥിക്കുള്ള അവാർഡും നേടി.  അവാർഡുകൾ  മന്ത്രി വി എസ്‌ സുനിൽകുമാർ വിതരണംചെയ്തു. പ്രിൻസിപ്പൽ രവികുമാർ, പ്രോഗ്രാം ഓഫീസർ ജിമ്മി, അതുൽ കൃഷ്ണൻ എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top