29 February Saturday

ബൈക്കിലെത്തിയ 2 പേർ വീട്ടമ്മയുടെ മാല പൊട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

ചടയമംഗലം
ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു. നെട്ടേത്ത സിഇആർ സദനത്തിൽ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയകുമാരിയുടെ മൂന്നു പവന്റെ മാലയാണ് പട്ടാ
പ്പകൽ പൊട്ടിച്ചുകടന്നത്‌. ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലേക്ക് മക്കളോടൊത്ത്‌ നടന്നുപോകുമ്പോൾ എംസി റോഡിലായിരുന്നു സംഭവം. ഇവർക്കു സമീപം ബൈക്ക്‌ നിർത്തിയ മോഷ്ടാക്ക
ളിൽ ഒരാൾ കൊട്ടാരക്കരയ്ക്ക് എത്ര ദൂരമുണ്ടെന്ന് ചോ
ദിച്ചു. ഈ സമയം പിന്നിലിരുന്നയാൾ മാല പൊട്ടിക്കുകയായിരുന്നു. 
റോഡിലേക്കു വീണ വിജയകുമാരിക്ക്‌ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. കുട്ടികളുടെ നിലവിളി കേട്ട്‌  ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്ടാക്കൾ കൊട്ടാരക്കര ഭാഗത്തേക്ക് രക്ഷപ്പെട്ടു. ബൈക്ക്‌ ഓടിച്ചിരുന്നയാൾ ഹെൽമെറ്റ്‌ വച്ചിരുന്നു. പുറകിലിരുന്നയാൾ കറുത്ത ടീഷർട്ടാണ്‌ ധരിച്ചിരുന്നത്‌. ചടയമംഗലം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒ സജു എസ് ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സമാനമായ കേസുകളിൽ ശിക്ഷ കഴിഞ്ഞിറങ്ങിവരെ  കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top