17 February Sunday

മോഡിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകർപ്പ‌് അയയ‌്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
ആലപ്പുഴ
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വായിച്ചുപഠിക്കാൻ ഇന്ത്യൻ ഭരണഘടന അയച്ചു കൊടുക്കുന്നു. ഭരണഘടനയെ വെല്ലുവിളിക്കും വിധം കൊല്ലത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ഭരണഘടനാപകർപ്പ് അയയ‌്ക്കുന്നത്. ശനിയാഴ‌്ച രാവിലെ 10ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് പ്രധാനമന്ത്രിയുടെ വിലാസത്തിൽ ഭരണഘടനയുടെ പകർപ്പ് അയയ‌്ക്കുന്നത്. സംസ്ഥാന വൈസ‌്പ്രസിഡന്റ് മനു സി പുളിക്കൽ ഉദ്ഘാടനംചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top