05 December Thursday
ചരിത്ര ചുവടുവയ്‌പ്പുമായി നഗരസഭ

100 ദിനം 100 പദ്ധതി

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019
തിരുവനന്തപുരം
മൾട്ടി ജിം മുതൽ മൾട്ടി ലെവൽ കാർ പാർക്കിങ്‌ വരെ. നാലാം വാർഷികത്തിൽ തലസ്ഥാന നഗരിക്ക്‌ നഗരസഭ സമർപ്പിക്കുന്നത്‌ നൂറ്‌ സ്വപ്‌നപദ്ധതി. പട്ടം മേൽപ്പാലവും  സോളാർ റൂഫ്‌ ടോപ്പുമടക്കമുള്ള പദ്ധതികളാണ്‌ നൂറുദിനത്തിൽ എൽഡിഎഫ്‌ ഭരണസമിതി നാടിന്‌ സമർപ്പിക്കാനൊരുങ്ങുന്നത്‌. തിങ്കളാഴ്‌ച ഗാന്ധിപാർക്കിൽ നവീകരിച്ച ഓപ്പൺ ജിം ആൻഡ്‌ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം മേയർ കെ ശ്രീകുമാർ നിർവഹിക്കുന്നതോടെ പദ്ധതിക്ക്‌ തുടക്കംകുറിക്കും.
കുട്ടികൾമുതൽ വയോജനങ്ങൾക്കുവരെ ഒരുപോലെ ഉല്ലസിക്കാൻ കഴിയുന്ന തരത്തിലാണ്‌ പാർക്കിന്റെ നവീകരണം. ചിത്രശാലകൾ, ചെസ്, കാരംസ്, റിങ്‌ബോൾ തുടങ്ങിയ വിനോദോപാധികൾ, ശൗചാലയങ്ങൾ, ഇരിപ്പിടം, നടപ്പാതകൾ തുടങ്ങി എല്ലാം സ്‌‌മാർട്ടാക്കിയിട്ടുമുണ്ട്‌. 
 
പാർക്കുകൾമാത്രമല്ല, നഗരസഭ അങ്കണം, പുത്തരിക്കണ്ടം മൈതാനം, മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങ്‌ സംവിധാനങ്ങളുടെ ഉദ്‌ഘാടനവും നടക്കും. നഗരസഭയിലെ പാർക്കിങ്‌ സംവിധാനം നിർമാണം അവസാനഘട്ടത്തിലാണ്‌. 5.36 കോടി രൂപയിൽ ചെലവഴിച്ച്‌ നിർമിക്കുന്ന ഏഴുനില കെട്ടിടത്തിൽ 104 കാറുകൾ പാർക്കുകൾ ചെയ്യാനാകും. പുത്തരിക്കണ്ടം മൈതാനത്ത്‌ 216 കാർ, 45 ഓ‌ട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാർക്ക്‌ ചെയ്യാനാകും. 11.74 കോടിരൂപയാണ്‌ പാർക്കിങ്‌ സംവിധാനത്തിന്റെ നിർമാണചെലവ്‌. 22 കോടിരൂപ ചെലവഴിച്ചാണ്‌ മെഡിക്കൽ കോളേജിലെ പാർക്കിങ്‌ സംവിധാനം നിർമിക്കുന്നത്‌. പാങ്ങോട്‌ ഫിഷ്‌ മാർക്കറ്റ്‌, വാഴോട്ടുകോണത്ത്‌ വനിതാസമാജം, കളിപ്പാൻകുളത്ത്‌ ഷോപ്പിങ്‌ കോംപ്ലക്‌സ്‌, മണക്കാട്‌ കാർത്തിക തിരുനാൾ സ്‌കൂളിൽ ഓഡിറ്റോറിയം, കലക്ടറേറ്റിൽ ബയോപാർക്ക്‌, നെട്ടയത്ത്‌ കമ്യൂണിറ്റി ഹാൾ, മൾട്ടി ജിമുകൾ എന്നിവയുടെ ഉദ്‌ഘാടനവും 100 ദിനത്തിനകം നടക്കും.
പ്രധാന വാർത്തകൾ
 Top