05 December Thursday

മദ്യപാനത്തിനിടെ സംഘർഷം; യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
കിളിമാനൂർ
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മർദനമേറ്റ് മരിച്ചു. കരവാരം പഞ്ചായത്തിൽ നെടുമ്പറമ്പ് ഒറ്റക്കരവീട്ടിൽ പ്രഭാകരൻ, വിമല ദമ്പതിമാരുടെ മകൻ ശ്രീരാജ് (32, കിങ്ങിണി) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മരിച്ച ശ്രീരാജും സുഹൃത്തുക്കളായ നന്ദായിവനം കുറവൻവിളാകം വീട്ടിൽ ദീപു(30), നന്ദായിവനം താന്നിയിൽ ബിജു (35)എന്നിവരും ശ്രീരാജിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തിരുന്ന്‌ മദ്യപിച്ചു. ഇതിനിടയിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും സമീപത്ത് കിടന്ന കരിങ്കല്ല് കൊണ്ട് ശ്രീരാജിന്റെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. അവശനായ ഇയാൾ വീട്ടിലെത്തിയതോടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞു വീണ്‌ മരിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ശ്രീരാജിന്റെ സുഹൃത്തുക്കളും ചേർന്ന് പ്രതികളിലൊരാളായ ദീപുവിനെ പിടികൂടി ന​ഗരൂർ പൊലീസിന്‌ കൈമാറി. ഒളിവിൽ പോയ താന്നിയിൽ ബിജുവിനെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സ്വന്തം അച്ഛനെ ഏഴുവർഷം മുമ്പ് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാൾ.
 
പ്രതികൾ ശിവസേനയുടെ പ്രദേശിക പ്രവർത്തകരാണ്‌. മരിച്ച ശ്രീരാജ് നെടുമ്പറമ്പിലെ ഓട്ടോഡ്രൈവറാണ്. മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരി:  ശ്രീജ. 
ശ്രീരാജ് വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയി
പ്രധാന വാർത്തകൾ
 Top