22 October Thursday

411 രോഗികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കോട്ടയം 
ജില്ലയിൽ പുതിയതായി ലഭിച്ച 3599 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 411 എണ്ണം പോസിറ്റീവ്. 408 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേർ കോവിഡ് ബാധിതരായി.
രോഗം ബാധിച്ചവരിൽ 206 പേർ പുരുഷൻമാരും 154 പേർ സ്ത്രീകളും 51 പേർ കുട്ടികളുമാണ്. അറുപതു വയസിനുമുകളിലുള്ള 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 
217 പേർ രോഗമുക്തിനേടി. നിലവിൽ 6362 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 17823 പേർ കോവിഡ് ബാധിതരായി. 11441 പേർ രോഗമുക്തരായി. ജില്ലയിൽ ആകെ 17719 പേരാണ്‌ ക്വാറന്റൈനിൽ കഴിയുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top