22 October Thursday

സ്‌കൂളിൽ ചാകര വന്നേ...

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മത്സ്യകൃഷി വിളവെടുപ്പ്‌ കോടിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേർളി ആന്റണി ഉദ്‌ഘാടനം ചെയ്യുന്നു,

തൊടുപുഴ
സ്‌കൂൾ തുറന്നില്ലെങ്കിലും നെടുമറ്റം ഗവ. യുപി സ്‌കൂളിലെ ഏഴാംക്ലാസ്‌ വിദ്യാർഥികൾക്ക് ലഭിച്ചത്‌‌ ചാകരക്കോള്‌‌. സ്‌കൂളിലെ മത്സ്യകൃഷി വിളവെടുപ്പിൽ ലഭിച്ച മത്സ്യം വിദ്യാർഥികളുടെ വീടുകളിലേക്ക്‌ നൽകാൻ സ്‌കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു‌. മൂന്നാംവർഷത്തെ വിളവെടുപ്പിൽ‌ 60 കിലോ മത്സ്യമാണ്‌ ലഭിച്ചത്‌. കോടിക്കുളം പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബശ്രീ മുഖേന നിർമിച്ച 25,000 ലിറ്റർ പടുതാക്കുളത്തിലായിരുന്നു‌ മത്സ്യകൃഷി.
  പിടിഎക്കായിരുന്നു പരിപാലന ചുമതല. കോവിഡ്‌ മൂലം സ്‌കൂൾ തുറക്കാത്തതിനാലാണ്‌ രക്ഷിതാക്കളുടെ കൈയിൽ വീടുകളിലേക്ക്‌ മത്സ്യം കൊടുത്തുവിട്ടത്‌. ഏഴാം ക്ലാസിലെ വിദ്യാർഥികൾ ഈ സ്‌കൂളിൽനിന്ന്‌ ഈ വർഷം പടിയിറങ്ങുന്നതിനാലാണ്‌ വിളവെടുത്ത മത്സ്യം അവർക്ക്‌ നൽകാൻ തീരുമാനിച്ചതെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു. വിളവെടുപ്പിന്റെ ഉദ്‌ഘാടനം കോടിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേർളി ആന്റണി നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ ടി കെ മനീഷ്‌, മനോജ്‌, ബെൻസൺ എന്നിവർ നേതൃത്വം നൽകി. വിളവെടുപ്പ്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവായി വിദ്യാർഥികളുടെ മുന്നിലുമെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top