22 October Thursday
119 സമ്പര്‍ക്കം

159 രോഗമുക്തി; 121 കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കൽപ്പറ്റ
ജില്ലയില്‍  ശനിയാഴ്‌ച 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
രോഗബാധിതരായവര്‍
മുട്ടില്‍ സ്വദേശികളായ 30 പേര്‍, ബത്തേരി, മേപ്പാടി സ്വദേശികളായ 16 പേര്‍ വീതം, ഇടവക 9 പേര്‍,  നൂല്‍പ്പുഴ 8 പേര്‍, അമ്പലവയല്‍,  വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 5 പേര്‍ വീതം, മൂപ്പൈനാട്, കോട്ടത്തറ 3 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന എടവക സ്വദേശികളായ രണ്ടു പേരാണ് ഇതര സംസ്ഥാനത്തു നിന്നു വന്ന്  രോഗബാധിതരായത്.
159 പേര്‍ക്ക് 
രോഗമുക്തി
വൈത്തിരി 26 പേര്‍, ബത്തേരി 12 പേര്‍, വെള്ളമുണ്ട 10 പേര്‍, തവിഞ്ഞാല്‍ 9 പേര്‍, പനമരം 8 പേര്‍, കണിയാമ്പറ്റ, നെന്മേനി  6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, തൊണ്ടര്‍നാട് 4 പേര്‍,  മീനങ്ങാടി, മൂപ്പൈനാട്, തിരുനെല്ലി, അമ്പലവയല്‍, മേപ്പാടി 3 പേര്‍ വീതം, മാനന്തവാടി 2 പേര്‍, പൂതാടി, പൊഴുതന, പിണങ്ങോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പുല്‍പ്പള്ളി ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 49 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
357 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍  ശനിയാഴ്‌ച പുതുതായി നിരീക്ഷണ ത്തിലായത് 357 പേരാണ്. 370 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4417 പേര്‍.
ശനിയാഴ്‌ച വന്ന 96 പേര്‍ ഉള്‍പ്പെടെ 721 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ശനിയാഴ്‌ച 1859 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 117231 സാമ്പിളുകളില്‍ 115517 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 109886 നെഗറ്റീവും 5631 പോസിറ്റീവുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top