22 October Thursday

തലയെടുപ്പോടെ ഈ പ്രീമെട്രിക് ഹോസ്‌റ്റലുകൾ

സ്വന്തം ലേഖകൻUpdated: Sunday Oct 18, 2020

കുണ്ടംകുഴിയിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്‌റ്റൽ ,കുറ്റിക്കോലിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്‌റ്റൽ

കുണ്ടംകുഴി
കണ്ടാൽ ആരും നോക്കി നിന്നുപോകും ഈ പ്രീമെട്രിക് ഹോസ്റ്റലുകൾ. 100 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററി, വിശാലമായ പഠനമുറി, റിക്രിയേഷൻ ഹാൾ, സിക്ക് റൂം, സ്‌റ്റാഫ്‌ റൂം, മഴവെള്ള സംഭരണി, ചുറ്റുമതിൽ, സെക്യൂരിറ്റി കാബിൻ എന്നിങ്ങനെ മനോഹരമായി പണിതുയർത്തിയ മൂന്ന് നില കെട്ടിടം. 
കുണ്ടംകുഴിയിലും കുറ്റിക്കോലിലുമാണ്‌ സ്വകാര്യ ഹോസ്‌റ്റലുകളെ അമ്പരിപ്പിക്കുന്ന മനോഹരമായ ഹോസ്റ്റൽ കെട്ടിടങ്ങൾ ഉയർന്നത്‌. ബേഡഡുക്ക, കുറ്റിക്കോൽ, ദേലംപാടി, പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ ആയിരത്തോളം പട്ടികജാതി, പട്ടികവർഗ ഊരുകളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും  പഠിക്കാൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് താമസിച്ച് പഠിക്കാനുമായാണ് പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിച്ചത്.
2007 ജൂണിൽ പട്ടികവർഗ ആൺകുട്ടികൾക്കായി വാടക കെട്ടിടത്തിലാണ്‌ ഹോസ്‌റ്റൽ പ്രവർത്തനമാരംഭിച്ചത്‌. പത്താം ക്ലാസ്‌  വരെയുള്ള പെൺകുട്ടികൾക്ക് കുണ്ടംകുഴിയിൽ  ഹോസ്‌റ്റൽ അനുവദിച്ചെങ്കിലും സൗകര്യമുള്ള വാടക കെട്ടിടം ലഭിച്ചില്ല. ആൺ കുട്ടികളുടെ ഹോസ്‌റ്റലിന്‌ കുറ്റിക്കോൽ ഫയർ സ്‌റ്റേഷന്‌ അടുത്തും പെൺകുട്ടികളുടെ ഹോസ്‌റ്റലിന്‌ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനോട്‌ ചേർന്നും റവന്യൂ വകുപ്പ് ഭൂമി അനുവദിച്ചു. രണ്ടിനുമായി കിഫ്ബി മുഖേന 10 കോടി രൂപ വകയിരുത്തി. കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമിച്ചത്‌. 
എസ്എസി, എസ്ടി വിഭാഗത്തിന്‌ പുറമേ ജനറലിൽ 15 ശതമാനം കുട്ടികൾക്കും പ്രവേശനം ലഭിക്കും. പട്ടികജാതി പട്ടികവർഗ വികസന വകുപ്പും പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പും ചേർന്നുള്ള പദ്ധതി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top