കാസർകോട്
27 മുതൽ 29 വരെ കാഞ്ഞങ്ങാട് നടത്തുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിൽ കേന്ദ്രങ്ങളിലും ഓട്ടോ സ്റ്റാൻഡുകളിലും പതാക ദിനം ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജനും നീലേശ്വരത്ത് ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണനും പതാകയുർത്തി. ജില്ലാ സെക്രട്ടറിമാരായ പി മണിമോഹൻ ഉദുമയിലും കെ ഭാസ്കരൻ കാസർകോട് ടൗണിലും പതാകയുർത്തി. ഏരിയാ പ്രസിഡന്റ് ഇ കുഞ്ഞിരാമൻ കുണ്ടംകുഴിയിലും കെ ബാലകൃഷ്ണൻ ചെറുവത്തൂരിലും രതീശൻ കാസർകോട് കെ എസ്ആർടിസി ഡിപ്പോയിലും എം എൻ രാജൻ നർക്കിലക്കാടും ടി ബാബു കോളിച്ചാലിലും പതാകയുർത്തി. കാലിക്കടവിൽ കെ വി ബാബുവും ടി വി ജയചന്ദ്രനും തൃക്കരിപ്പൂരിൽ കെ വി ജനാർദനനും പി എ റഹ്മാനും വെള്ളച്ചാലിൽ ബിജുവും പത്മനാഭനും നടക്കാവിൽ കെ ഭാസ്കരനും സി ടി തമ്പാനും പതാകയുർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..