12 September Thursday

ജില്ലാ ലൈബ്രറി കൗൺസിൽ 
ആസ്ഥാന മന്ദിരത്തിന് നാളെ കല്ലിടും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കാഞ്ഞങ്ങാട്‌ 

ജില്ലാ ലൈബ്രറി കൗൺസിലിന്‌ കാഞ്ഞങ്ങാട്ട്‌ ആസ്ഥാന മന്ദിരം  നിർമിക്കും. മന്ദിരത്തിന്‌ 19ന്‌ പകൽ 2.30ന്‌  സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു കല്ലിടുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരത്തിനടുത്ത്‌ മേലാങ്കോട്‌ സർക്കാർ ലീസിനുനൽകിയ അഞ്ച്‌ സെന്റ്‌ സ്ഥലത്താണ്‌ 94  ലക്ഷം രൂപ ചിലവിട്ട്‌ ഓഫീസ്‌ കെട്ടിടം നിർമിക്കുക. ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിന്‌ പുറമെ ഹൊസ്‌ദുർഗ്‌ താലൂക്ക്‌ കൗൺസിൽ ഓഫീസ്‌, 100 ഇരിപ്പിട സൗകര്യത്തോടെയുള്ള ഹാൾ, താലൂക്ക്‌ ലൈബ്രറി എന്നിവ  കെട്ടിടത്തിൽ പ്രവർത്തിക്കും. നിർമാണ ജോലി ഒരു വർഷത്തിനകം പൂർത്തിയാക്കും. ഇതോടെ കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, ആലപ്പുഴ, തൃശൂർ  ജില്ലകൾക്കുപുറമെ കാസർകോടും  സ്വന്തം ഓഫീസ്‌ കെട്ടിടമാവും. ജില്ലയിൽ  നാല്‌ താലൂക്കുകളിലായി 477 ഗ്രന്ഥശാലകളുണ്ട്‌.ഇതിൽ 30 എണ്ണം കന്നട ഗ്രന്ഥശാലകളാണ്‌. 
വാർത്താസമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ. പി പ്രഭാകരൻ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി വി കെ പനയാൽ, ജില്ലാ ലൈബ്രറി ഓഫീസർ പി ബിജു എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top