20 August Tuesday
നൽകിയത‌് 6.97 കോടി

പ്രളയംതാണ്ടി മൃഗസംരക്ഷണ മേഖല

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2019
 
 
 
ആലപ്പുഴ
പ്രളയത്തിൽ സർവതും നഷ‌്ടപ്പെട്ട കർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണവകുപ്പ‌്. വിവിധ പദ്ധതികളിലായി 18,794 കർഷകർക്ക് ആറ‌ുകോടി രൂപ സഹായമായി നൽകി. ഒഴുകിപ്പോയതും ജീവനാശം വന്നതുമായ 559 പശുക്കൾ, 1005 കിടാരി, 4481 ആട‌്, 2,10,880 കോഴി, 1,52,242 താറാവ‌് എന്നിവയ‌്ക്കും 955 തൊഴുത്തുകൾക്കും നഷ‌്ടപരിഹാരം നൽകി. 27 ലക്ഷംരൂപ മുടക്കി 1,24,400 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണംചെയ‌്തു. ജില്ലയിൽ ആകെ ധനസഹായമായി 6.97 കോടിയാണ‌് നൽകി. 
 പ്രളയം കൂടുതൽ ബാധിച്ച കുട്ടനാട് മണ്ഡലത്തിൽ 2,35,52440 രൂപയും ചെങ്ങന്നൂരിൽ 1,74,12,340 രൂപയും നഷ്ടപരിഹാരമായി നൽകി. പ്രളയകാലത്ത‌് മൃഗാരോഗ്യക്യാമ്പുകളിലൂടെ 51 പഞ്ചായത്തുകളിലായി 11,20,000 രൂപ ചെലവഴിച്ചു. പാലുൽപ്പാദനക്ഷമത വർധിപ്പിക്കാൻ മരുന്നുകളും ധാതുലവണ മിശ്രിതവും വിതരണംചെയ‌്തിരുന്നു. 
 മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെ വായ‌്പ തിരിച്ചടവ് തുകയ‌്ക്ക‌് 5000 രൂപവരെ തിരിച്ചടവ‌് ഇളവ് നൽകി. ഇതിനായി 36 പഞ്ചായത്തുകളിലായി 12,50,000 രൂപയാണ‌് വിതരണംചെയ‌്തത‌്. 
 120 കർഷകർക്ക് ഗ്രാമീണമേഖലയിലെ ആടുവളർത്തൽ പദ്ധതിപ്രകാരം  67,12,200 രൂപ ചെലവഴിച്ചു. ആഘാതം ലഘൂകരിക്കാൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ സൗജന്യമായി കന്നുകാലി വളർത്തൽ അനുബന്ധ സാമഗ്രികൾ വിതരണം ചെയ‌്തെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മേരി ജെയിംസ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top