15 December Sunday

ഫയർ സർവീസ് അസോ. പഠനക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന പഠന ക്യാമ്പ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
കേരള ഫയർ സർവീസ‌് അസോസിയേഷൻ സംസ്ഥാന പഠനക്യാമ്പ് ആലപ്പുഴ ഓക‌്സിജൻ റെസിഡൻസിയിൽ സജി ചെറിയാൻ എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. പ്രസിഡന്റ് എ ഷജിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ അജിത്കുമാർ സ്വാഗതവും ട്രഷറർ ടി ഗോപി നന്ദിയും പറഞ്ഞു.
 "ജീവിതശൈലിയും ആരോഗ്യ പ്രശ്നങ്ങളും’  എന്ന വിഷയത്തിൽ ഡോ. പത്മകുമാറും "ഹരിത കേരളം, പങ്കാളിത്ത സാധ്യതകൾ’ എന്ന വിഷയത്തിൽ ഹരിതകേരള മിഷനിലെ എൻ ജഗജീവനും ക്ലാസെടുത്തു.
 പഠനക്യാമ്പ് വ്യാഴാഴ‌്ച സമാപിക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി കെ ഗോപൻ ക്ലാസെടുക്കും.  കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു സമാപനസമ്മേളനം ഉദ‌്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top