ചെങ്ങന്നൂർ
ലോകകപ്പ് നൃത്തവേദിയില്‍ രാജ്യത്തിന്റെ അഭിമാനമായി ചെങ്ങന്നൂരിൽ നിന്നൊരു മലയാളി സാന്നിധ്യം. ജൂണ്‍ 28 മുതല്‍ ജൂലൈ ആറുവരെ പോര്‍ച്ചുഗലില്‍ നടന്ന ലോക നൃത്ത മത്സരത്തിലാണ് ചെങ്ങന്നൂരിൽ കുടുംബവേരുകളുള്ള അലീഷ്യ ആൻ ജോർജ് എന്ന ഒമ്പതുകാരി പങ്കെടുത്തത്.
ഭാരതനാട്യത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ അലീഷ്യ സ്വര്‍ണംനേടി. ചെങ്ങന്നൂര്‍ തിട്ടമേൽ കുന്നത്തുമല ചാമക്കാലയിൽ ജിനു ജോർജ് ഫിലിപ്പിന്റെയും തിരുവനന്തപുരം പട്ടം സ്വദേശിനി ജിനു മറിയത്തിന്റെയും മകളാണ്. മിനിഹിപ്ഹോപ് ബാറ്റിൽ സിംഗിൾസിൽ വെള്ളിയും ഭരതനാട്യ ഡ്യുവറ്റിൽ മലയാളിയായ ഹന സാജിദുമായി ചേർന്ന് വെള്ളിയുമുണ്ട് അലീഷ്യയ്ക്ക്.
16 വർഷമായി ജിനുവും കുടുംബവും ബംഗളുരു സർജാത്പുരയിലാണ് താമസം. ജിനു ജോർജ് നോക്കിയയിലും ജിനു ആമസോണിലും ജോലി ചെയ്യുന്നു. മംഗളുരു ബഥനി ഹൈ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലീഷ്യ മൂന്നു വയസുമുതൽ നൃത്തവും കളരിയും അഭ്യസിക്കുന്നുണ്ട്.
ചാലക്കുടി സ്വദേശി സാജിദ് അഹമ്മദ്------ -- ഫാത്തിമ ദമ്പതികളുടെ മകളാണ് ഹന. ബംഗളുരുവില്‍ നടന്ന അഖിലേന്ത്യാ മത്സരത്തില്‍ വിജയിച്ചാണ് ഇരുവരും ലോകകപ്പ് വേദിയിലെത്തിയത്. നർത്തകി ശിൽപ സോമനാഥന്റെ ശിക്ഷണത്തിലാണ് ഇരുവരും നൃത്തം അഭ്യസിച്ചത്.