19 October Saturday

വീണ്ടും കാട്ടാനക്കൂട്ടം ആനപ്പേടി മാറാതെ പെരുമ്പഴശ്ശി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
-ഇരിട്ടി
ആറളം പെരുമ്പഴശ്ശി ഗ്രാമത്തെ വിറപ്പിച്ച‌് വീണ്ടും കാട്ടാനകളുടെ സ്വൈരവിഹാരം. ജനവാസകേന്ദ്രത്തിലിറങ്ങിയ  കാട്ടാനകൾ പരക്കെ കൃഷി നശിപ്പിച്ചു. ആറളം വന്യജീവി സങ്കേതത്തിൽനിന്ന‌് ആറളം ഫാം വഴി കൊക്കോട് പുഴയും കടന്നാണ‌് അരഡസൻ ആനകളാണ‌് പെരുമ്പഴശ്ശിയിലെത്തിയത‌്. പതിനഞ്ചോളം പേരുടെ കൃഷിഭൂമി നശിപ്പിച്ചു.  രണ്ടാഴ്ചക്കകം രണ്ടാം തവണയാണ് ആനക്കൂട്ടം പെരുമ്പഴശ്ശിയിലെത്തിയത‌്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പിലാക്കി അബ്ദുൾ ഹക്കീമിന്റെ വീട്ടുമറ്റത്തും ആനയെത്തി. പൊയിലൻ അബൂബക്കറുടെ പറമ്പിലെ നൂറോളം വാഴകളും തെങ്ങും ആനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ താഴെവീട്ടിൽ മോഹനന്റെ നൂറോളം വാഴകളും പി വി അനിൽകുമാറിന്റെ വാഴകൃഷിയും തെങ്ങും പിലാച്ചേരി ഹജ്ജുമ്മ, പൊയിലൻ അബ്ദുൾ റഹ്മാൻ, പി പി മൂസഹാജി, പി പി  അബൂബക്കർ, സഹോദരങ്ങളായ മുഹമ്മദ്, ഫാത്തിമ, അസ്മ, അരയാക്കൂൽ ഫാത്തിമ എന്നിവരുടെ കൃഷികളും ആനക്കൂട്ടം നശിപ്പിച്ചു. ചെടിക്കുളം ടൗണിൽനിന്ന‌് മൂന്ന് കിലോമീർ ദൂരത്തുള്ള പ്രദേശമാണ‌് പെരുമ്പഴശ്ശി.  നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുകാർ എത്തി പുലർച്ചെ രണ്ടോടെ ആനക്കൂട്ടത്തെ പുഴ കടത്തി വനത്തിലേക്ക‌് തുരത്തി. പഞ്ചായത്തംഗം സുമാ ദിനേശൻ, കർഷകസംഘം നേതാവ‌് പി വി കുഞ്ഞിക്കണ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

 

പ്രധാന വാർത്തകൾ
 Top