25 August Sunday

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കണ്ണൂർ
ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്.  20, 21ന‌്   യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായോ, അതിശക്തമായോ (115 മി.മീ മുതൽ 204.5 മി.മീ വരെ)  മഴയ‌്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 40- മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട‌്. അടുത്ത 24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രധാന വാർത്തകൾ
 Top